മാവേലിക്കര: 30ലേറെ ചിത്രങ്ങളുമായി രാജാരവിവര്‍മ കോളജിലെ അവസാന വര്‍ഷ ബി.എഫ്.എ പെയിൻറിങ് ബിരുദ വിദ്യാര്‍ഥി ആദിത്യന്‍ എസ്. കുമാറിന്റെ . മാവേലിക്കര രാജാരവിവര്‍മ കോളജ് അങ്കണത്തിലെ രാമവര്‍മ ഗാലറിയില്‍ കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സമകാലീന ഭൂപ്രകൃതിയും നഗരവുമൊക്കെ തന്റേതായ വീക്ഷണകോണിലൂടെ സ്വാംശീകരിച്ച് പുതിയ ദൃശ്യഭാഷ നല്‍കിയാണ് ആദിത്യന്‍ ചിത്രങ്ങള്‍ ഒരുക്കിയത്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എൻ. സുനി അധ്യക്ഷത വഹിച്ചു. പരസ്യകല വിഭാഗം മേധാവി വി. രഞ്ജിത്ത്കുമാര്‍, പെയിന്റിങ് വിഭാഗം മേധാവി ലിന്‍സി സാമുവേല്‍, കോളജ് സൂപ്രണ്ട് ബി. അനില്‍ കുമാര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ വിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനം 19ന് സമാപിക്കും. ചിത്രം രാമവര്‍മ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ആദിത്യന്‍ എസ്. കുമാറിന്റെ അണ്‍ അഡോണ്‍ ചിത്രപ്രദര്‍ശനം കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.