ചെങ്ങന്നൂർ: ജലസ്രോതസ്സുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ നദീപുനരുജ്ജീവന പദ്ധതികൾ അടിയന്തരമായി പ്രാവർത്തികമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആദി പമ്പ, വരട്ടാർ രണ്ടാംഘട്ട പുനരുജ്ജീവന പ്രവൃത്തിയുടെയും തൃക്കയിൽ പാലത്തിന്‍റെയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവൻവണ്ടൂർ തൃക്കയിൽ പാലത്തിനു സമീപം നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് സൗത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ഡി. സുനിൽ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ ജോസഫ്, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കുരുവിള, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സഞ്ചു, സുജ രാജീവ്, രാജ് കുമാർ എന്നിവർ സംസാരിച്ചു. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ് സ്വാഗതവും കൊല്ലം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ബേസിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: ആദി പമ്പ ,വരട്ടാർ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവൃത്തിയുടെയും തൃക്കയിൽ പാലത്തിന്‍റെയും നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൽ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.