സി.പി.എം നേതൃത്വത്തോട്​ പഴയ സഖാവ്​ തണ്ണീർത്തടം നികത്താതിരിക്കാൻ പാർട്ടി വിചാരിച്ചാൽ മാത്രം മതി

സമ്മേളനം ചർച്ച ചെയ്യണം -ഫേസ്​ബുക്ക്​ പോസ്റ്റ്​ ആലപ്പുഴ: സി.പി.എം പ്രാദേശിക നേതൃത്വങ്ങൾ മാത്രം തീരുമാനിച്ചാൽ റിയൽഎസ്​റ്റേറ്റ്​ മാഫിയയെ തുരത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിച്ച്​ പരിസ്ഥിതി നിലനിർത്താനും കഴിയുമെന്ന്​ ജില്ല നേതൃത്വത്തോട്​ പഴയ പാർട്ടി സഖാവ്​. പാർട്ടി മുന്നോട്ടുവന്നാൽ ഒരു ചെറുകുളം പോലും റിയൽ എസ്​റ്റേറ്റ് ലോബിക്ക്​ നികത്താനാവില്ലെന്നും എന്നാൽ, സി.പി.എം പിന്തുണയുണ്ടെങ്കിൽ ഏത്​ തണ്ണീർത്തടവും നികത്താനാകുമെന്ന സ്ഥിതിയുണ്ടെന്നും കുറ്റപ്പെടുത്തുന്നു ഈ സഖാവ്​. ജീവിത പങ്കാളിക്ക്​​ വൃക്ക നൽകി മാതൃകയായ ഡി.വൈ.എഫ്​.ഐ ജില്ല ജോ.സെക്രട്ടറിയും കോളജ്​ യൂനിയൻ ചെയർമാനുമൊക്കെയായിരുന്ന സബീഷ് മണവേലി ആണ്​ ചൊവ്വാഴ്ച മുതൽ പാർട്ടി ജില്ലസമ്മേളനം തുടങ്ങാനിരിക്കെ ഫേസ്​ബുക്ക്​​ പോസ്റ്റിലൂടെ രംഗത്തുവന്നത്​. മഹാപ്രളയത്തിന്​ ശേഷമുള്ള കാലാവസ്ഥ മാറ്റത്തിൽ ജില്ല തുടരെ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയും അനിവാര്യമായ ഇടപെടൽ പാർട്ടി നടത്തണമെന്നഭ്യർഥിച്ചും ജില്ല സമ്മേളനം ഇക്കാര്യം ചർച്ചചെയ്യണമെന്ന്​ അഭ്യർഥിച്ചുമാണ് മൂന്ന്​തവണ ജില്ല സമ്മേളന പ്രതിനിധികൂടിയായിരുന്ന ബിബീഷിന്‍റെ പോസ്റ്റ്​ അവസാനിക്കുന്നത്​.​ എസ്​.എഫ്​.ഐ പ്രവർത്തകയായിരുന്ന സുമിതയാണ്​ സബീഷിന്‍റെ ഭാര്യ. ചേർത്തല എസ്​.എൻ കോളജിലെ യൂനിയൻ ചെയർമാനും വൈസ്​ ചെയർപേഴ്​സനുമായിരുന്നു ഇരുവരും. കാമ്പസിലെ പ്രണയമാണ്​ വിവാഹത്തിലെത്തിയത്​. ഇളയ മകൻ അലൻ ശങ്കുവിന്‍റെ ജനനസമയത്താണ്​ സുമിതയുടെ വൃക്കകൾ തകരാറിലാണെന്ന്​ തിരിച്ചറിഞ്ഞത്​. ഭാര്യക്ക്​ വൃക്ക നൽകി ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവരാൻ തയാറെടുക്കുമ്പോഴേക്ക്​ സബീഷിന്​ മസ്തിഷ്കാഘാതം വന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ്​ ആരോഗ്യം വീണ്ടെടുത്തത്​. തുടർന്ന്​ ഡോക്ടർമാർ നിരുത്സാഹപ്പെടുത്തിയെങ്കിലും സബീഷിന്‍റെ നിർബന്ധത്തിന്​ വഴങ്ങി സുമിതയിൽ​ വൃക്ക മാറ്റിവെക്കുകയായിരുന്നു​. സബീഷിന്‍റെ വൃക്കയിലാണ്​ ഇപ്പോൾ ​ സുമിതയുടെ ജീവിതം​. ശുദ്ധജലത്തിന്​ ദുർഗന്ധമെന്ന്​ പരാതി ആലപ്പുഴ: നഗരസഭ മുനിസിപ്പൽ സ്റ്റേഡിയം വാർഡിൽ ഉമ്മാപറമ്പ്, ആഞ്ഞിലിപ്പറമ്പ്, കാട്ടുങ്കൽച്ചിറ ഭാഗത്തു ലഭിക്കുന്ന ശുദ്ധജലത്തിന്​ ദുർഗന്ധമെന്ന്​ പരാതി. കഴിഞ്ഞ കുറെ മാസങ്ങളായി കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്ത് ഇടക്ക്​ ലഭിക്കുന്ന ശുദ്ധജലത്തിനാണ്​ ദുർഗന്ധം. പലവട്ടം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിന്​ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് സ്റ്റേഡിയം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ശിവൻപിള്ള അധ്യക്ഷത വഹിച്ചു. സുനിൽ ജോർജ്, ഷഫീഖ് പാലിയേറ്റിവ്, മുനീർ, വയലാർ ലത്തീഫ്​, ഒ.ടി.സി ബാബു, റഷീദ്, ജയറാം രമേശ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.