കുരുന്നുകൾ വീണ്ടും സ്കൂളിലെത്തി; കളിചിരിയിൽ നിറഞ്ഞ്​ ആദ്യദിനം

ജില്ലയിൽ 772 സ്‌കൂളുകളിലും പഠനം നടന്നു ആലപ്പുഴ:​ കോവിഡുകാലത്ത്​ അടച്ചിടലിനു ശേഷം ആദ്യമായി​ പ്രീ-പ്രൈമറി വിഭാഗം കുരുന്നുകൾ സ്കൂൾ മുറ്റത്ത്​ എത്തി​. വിദ്യാലയങ്ങൾ പുത്തനുടുപ്പും ബാഗും പഠനോപകരണങ്ങളുമെല്ലാം കൈയിൽ കരുതിയാണ്​ ഇവർ എത്തിയത്​. ആദ്യദിനം കാര്യമായ പഠനമൊന്നും നടന്നില്ല. ആലപ്പുഴ പഴവീട്​ ഗവ. എൽ.പി സ്കൂളിൽ കോവിഡ്​ മാനദണ്ഡം പാലിച്ച്​ കുരുന്നുകളുടെ കൈകൾ സാനിറ്റൈസർ പുരട്ടിയും മാസ്ക്​ ഉണ്ടെന്ന്​ ഉറപ്പുവരുത്തിയുമാണ്​ അധ്യാപകർ ക്ലാസ്​ മുറിയിൽ അകലം പാലിച്ച്​ ഇരുത്തിയത്​. കളിക്കാനായി സൈക്കിൾ അടക്കമുള്ള കളി ഉപകരണങ്ങളുമുണ്ടായിരുന്നു. ഏറെ നാളുകൾക്കുശേഷമാണ്​ സ്കൂളിലിരുന്ന്​ കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചത്. സമൂഹ അകലം പാലിച്ച്​ ഇരിപ്പിടം ഒരുക്കിയതിനൊപ്പം കൈകഴുകാൻ വരാന്തയിൽ ബക്കറ്റും വെള്ളവും കരുതിയിരുന്നു. കുരുന്നുകളുടെ കൈകഴുകിച്ചത്​​ അധ്യാപകരായിരുന്നു. ​ ഏറെനാളുകൾക്കുശേഷം കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം പലരുടെയും മുഖത്തുണ്ടായിരുന്നു. ചിലരാകട്ടെ ഓൺലൈൻ ക്ലാസുകളിൽ പരിചിതമായ​ അധ്യാപകരെ ക​ണ്ടപ്പോൾ സന്തോഷം പങ്കിട്ടു. ആദ്യമായി പടിചവി​ട്ടിയെത്തിയ ചിലരാകട്ടെ മാതാപിതാക്കളുടെ പിടിവിട്ടതോടെ കരച്ചിൽ പുറത്തെടുത്തു. പഠനരീതികൾ പൂർണമായും മറന്നമട്ടിലാണ്​ മറ്റുചിലർ ക്ലാസിലെത്തിയത്​. ആദ്യദിനത്തിൽ കുട്ടികളുടെ എണ്ണത്തിൽ 10 ശതമാനം കുറവായിരുന്നു. രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളുകളിൽ വരേണ്ടതില്ലെന്ന നിർദേശമുള്ളതിനാലാണിത്​. എല്ലായിടത്തും കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ക്ലാസുകൾ. ജില്ലയിൽ 772 സ്‌കൂളുകളിലും പഠനം നടന്നു. ഒന്നുമുതൽ ഹയർ സെക്കൻഡറിവരെ 2.19 ലക്ഷം കുട്ടികളാണുള്ളത്. 10 വരെയുള്ള ക്ലാസുകളിൽ 1.79 ലക്ഷത്തോളം വിദ്യാർഥികളുണ്ട്​. പത്താം ക്ലാസിൽ മാത്രം 22,202 കുട്ടികളാണുള്ളത്​. ഒന്നുമുതൽ ഒമ്പതുവരെ മൂന്നുദിവസം വീതം ബാച്ചുകൾ തിരിച്ചാണ്‌ ക്ലാസുകൾ. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈലയുടെ നേതൃത്വത്തിൽ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽ, പ്രഥമാധ്യാപകർ എന്നിവരിൽനിന്ന്​ കുട്ടികളുടെ ഹാജർ, അക്കാദമിക പ്രവർത്തനം എന്നിവ വിലയിരുത്തുന്നുണ്ട്​. APL MB 01 School Opening 01 പാഠം ഒന്ന്​ കൈകഴുകൽ... നീണ്ടനാളത്തെ കാത്തിരിപ്പിന്​ വിരാമമിട്ട്​ സ്കൂൾ തുറന്ന ആദ്യദിനത്തിൽ ഉച്ചഭക്ഷണത്തിന്​​ മുന്നോടിയായി അധ്യാപകർ കുരുന്നുകളുടെ കൈകൾ കഴുകിക്കുന്നു. ആലപ്പുഴ പഴവീട്​ ഗവ. യു.പി സ്കൂളിൽനിന്നുള്ള ദൃശ്യം ചിത്രം-മനു ബാബു APL MB 02 School Opening 02 ചവിട്ടി തെളിയാം... ആലപ്പുഴ പഴവീട്​ ഗവ. എൽ.പി സ്കൂളിൽ ആദ്യദിനമെത്തിയ കുരുന്ന്​ ക്ലാസ്​ മുറിയിൽ സൈക്കിൾ ചവിട്ടുന്നു ചിത്രം-മനു ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.