പെരുന്തുരുത്ത് വടക്കേകരിയിൽ കൊയ്ത്തുത്സവം

മുഹമ്മ: കൈലിമുണ്ടുടുത്ത് കൊയ്ത്തരിവാളുമായി കൃഷി മന്ത്രി പി. പ്രസാദ് പാടത്തിറങ്ങി. വനിതകൾ നേതൃത്വം കൊടുക്കുന്ന മുഹമ്മ പെരുന്തുരുത്ത് വടക്കേ കരിയിൽ കൊയ്ത്ത് ഉത്സവമായി. സി.എ. ജയശ്രീ പ്രസിഡ‍ന്‍റും വി. വിനിത സെക്രട്ടറിയുമായുള്ള മുഹമ്മ പെരുന്തുരുത്ത് വടക്കേ കരിയിലാണ് കൃഷി വൻ വിജയമായത്​. പാടശേഖര സമിതി നേതൃത്വത്തിൽ പെരുന്തുരുത്ത് ജൈവ അരിയെന്ന വിപണന നാമത്തിൽ അരി വിപണിയിൽ ഇറക്കണമെന്ന്​ മന്ത്രി നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, വികസന സ്ഥിരം സമിതി അധ്യക്ഷ എം. ചന്ദ്ര, പഞ്ചായത്ത് അംഗം എസ്ടി. റെജി, കൃഷി ഓഫിസർ കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി പി.വി. വിനോദ് എന്നിവർ പങ്കെടുത്തു. പടം: മുഹമ്മ പെരുന്തുരുത്ത്​ വടക്കേക്കരി പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ഉത്സവം മന്ത്രി പി. പ്രസാദ് നെൽക്കതിർ കൊയ്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.