മുഹമ്മ ഗവ.എൽ.പി സ്കൂളിൽ പ്രവേശനമേള

ചേർത്തല: മുഹമ്മ ഗവ.എൽ.പി സ്കൂളിൽ അക്ഷരപഥം എന്ന പേരിൽ പ്രവേശനമേള സംഘടിപ്പിച്ചു. മന്ത്രി പി. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനമാണ് നേരത്തേ നടത്തുന്നത്. സർക്കാറിന്റെയും ത്രിതല പഞ്ചായത്തിന്റെയും പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്താൽ സ്കൂളിന്റെ ഭൗതിക-പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പുതുതായി ഒന്നാം ക്ലാസിലേക്ക്​ 25 കുട്ടികളും എൽ.കെ.ജിയിലേക്ക്​ 12 കുട്ടികളും പ്രവേശനം നേടി. ആകെ 156 കുട്ടികൾ പഠിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിന്ധു രാജീവ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീമ, പഞ്ചായത്ത് മെംബർ വി. വിഷ്ണു, ബെൻസ്, ഷമീർ എന്നിവർ സംസാരിച്ചു. എച്ച്.എം എം.പി. സലില സ്വാഗതവും രമാദേവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.