സ്വർണക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണമെന്ന്​​ പ്രാഥമിക നിഗമനം ആലപ്പുഴ: നഗരത്തി​ലെ സ്വർണക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം. മുല്ലയ്ക്കൽ മഹാകാളിയമ്മൻ കോവിലിനുസമീപം സൗപർണിക ജ്വല്ലറിക്കാണ്​ തീപിടിച്ചത്​. ഞായറാഴ്ച പുലർച്ച 1.15നായിരുന്നു സംഭവം. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ്​ പ്രാഥമിക നിഗമനം. കടയിൽനിന്ന്​ തീയുംപുകയും ഉയരുന്നത്​ കണ്ട നാട്ടുകാരാണ്​ വിവരം പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്​. ആലപ്പുഴയിലെ അഗ്നിരക്ഷാസേനയിലെ​ രണ്ട്​ യൂനിറ്റെത്തി ഏറെ സമയമെടുത്താണ്​ തീകെടുത്തിയത്​. കടയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും കത്തിനശിച്ചിട്ടുണ്ട്​. ഇതിന്‍റെ കണക്കെടുപ്പ്​ പൂർത്തിയായിട്ടില്ല. ജ്വല്ലറിയുടെ രണ്ട്​ മുറികൾക്കാണ്​ തീപിടിച്ചത്​. കടയിൽ സ്വർണം ഉരുക്കുന്നതിനുള്ള ഗ്യാസ് ഉണ്ടായിരുന്നു. കടമുറിയോട്​ ചേർന്ന് വീടും അടുത്തുള്ള കടമുറികളിൽ പാചകവാതക സിലണ്ടറുകളും സൂക്ഷിച്ചിരുന്നു. ഇവിടേക്ക്​ തീപടരാതിരിക്കാൻ അഗ്നി​രക്ഷാസേനയുടെ ഇടപെടൽ രക്ഷയായി. ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണമെന്നാണ്​ പ്രാഥമികനിഗമനം. അസി. സ്റ്റേഷൻ ഓഫിസർ വാലെ​ൈന്‍റൻ, അസി. സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, അനികുമാർ, അഗ്​നിരക്ഷാവിഭാഗം ഓഫിസർമാരായ സി.കെ. സജേഷ്, പി. രതീഷ്, ശശി അഭിലാഷ്, എസ്. സുജിത്ത്, ആർ. സന്തോഷ്, ഷാജൻ കെ. ദാസ്, ടി.ജെ. ജിജോ, ബിനോയ്, ബിനുകൃഷ്ണ, കലാധരൻ, ഉദയകുമാർ, വിനീഷ്, പുരുഷോത്തമൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. സൗത്ത് പൊലീസും ഇലക്​ട്രിക്കൽ ഇൻസ്പക്ടറേറ്റ്​ ഉദ്യോഗസ്ഥരും പരിശോധന നടത്തി. APL MB 01 Mullakkal Jewellery Fire തീപിടിച്ച സൗപർണിക ജ്വല്ലറിയിൽ പൊലീസ്​ പരിശോധന നടത്തുന്നു APL elcrtical inspectrate തീപിടിത്തമുണ്ടായ ജ്വല്ലറിയിൽ ഇലക്ട്രിക്കൽ ഇൻസ്​പെക്ടറേറ്റ്​ വിഭാഗം പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.