റോഡ് നിര്‍മാണം ആരംഭിച്ചു

ഹരിപ്പാട്: രമേശ് ചെന്നിത്തല എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന്​ 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചേപ്പാട് പഞ്ചായത്ത് വലിയ കോട്ടുക്കല്‍-ആശാരിമുക്ക് റോഡ്​ നിർമാണോദ്ഘാടനം നടന്നു. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. വേണുകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം. മണിലേഖ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ജോണ്‍ തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. വിശ്വപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവപ്രസാദ്, അമ്പിളി, ഡോ. ഗിരീഷ്​ കുമാര്‍, എം.കെ. മണികുമാര്‍, ഗോപിനാഥ പിള്ള, സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.