എൽ.ജെ.ഡി വിട്ടവർക്ക് സി.പി.എമ്മിൽ സ്വീകരണം

കായംകുളം: എൽ.ജെ.ഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേഖ്​ പി. ഹാരിസിന്റെ നേതൃത്വത്തിലെ വിഭാഗം സി.പി.എമ്മിൽ ലയിച്ചു. ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ എന്നിവർ പുതുതായി എത്തിയവരെ സ്വീകരിച്ചു. എൽ.ജെ.ഡി നേതാക്കളായിരുന്ന എം.വി. ശ്യാം, സഫീർ പി. ഹാരിസ്, കെ. ദേവദാസ്, ഹക്കീം പ്രതാംഗമൂട്, ആർ. രാജൻ, വി.കെ. ഖാലിദ്, ഉസ്മാൻകുട്ടി, കാട്ടിശ്ശേരി ഷാഹുൽ ഹമീദ്, ബിജു മാത്യു, ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ളവരെയാണ് സ്വീകരിച്ചത്. ചിത്രം: APLKY1CPMLJD എൽ.ജെ.ഡി വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് കായംകുളം ഏരിയ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.