നൂറനാട് സംഘർഷം: 10 ചാരുംമൂട്: പാലമേൽ പഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിനിടെ നടന്ന വീട് ആക്രമണ കേസുകളിൽ 10 ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ സ്വദേശികളായ സജീവ്, സിറിൽ, അഭിലാഷ്, ചന്ദ്രൻ, മധുക്കുട്ടൻ, അനന്തു, ഒ. ആനന്ദൻ, മനോജ്, അനീഷ്, എം.എൻ. ആനന്ദൻ എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് മാഫിയ സംഘത്തിലുള്ളവരെന്ന് ആരോപിക്കുന്ന റാഫി, ബിനു എന്നിവരുടെ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. വീട് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ബിനുവിന്റെ സഹോദരൻ വിഷ്ണുവിന്റെ വെട്ടേറ്റ് നൂറനാട് സ്വദേശി ആകാശ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.