മഞ്ഞൾ, ഇഞ്ചി സംഭരണം

ചാരുംമൂട്: ആലപ്പുഴ ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയും നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും പ്രവർത്തിക്കുന്ന ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉൽപദക കമ്പനിയുടെ ഓഹരി ഉടമകളിൽനിന്നുള്ള ഉൽപന്നങ്ങൾ സമാഹരിക്കുന്നു. നൂറനാട്‌, ചുനക്കര പഞ്ചായത്തുകളിലെ കർഷകരിൽനിന്ന്​ 21നും പാലമേൽ, താമരക്കുളം പഞ്ചായത്തുകളിലെ കർഷകരിൽനിന്നും 22നും ഭരണിക്കാവ്‌, വള്ളികുന്നം, ഇതര പഞ്ചായത്തുകളിൽനിന്നും 23നും കോയിക്കൽ ചന്തക്ക്​ വടക്ക്‌ നടേക്കുറ്റി ക്ഷേത്രത്തിന്​ എതിർവശത്ത് സംഭരിക്കും. അത്യുൽപാദന ശേഷിയുള്ള മഞ്ഞളിനങ്ങളായ പ്രതിഭ, പ്രഗതി എന്നിവയും ഇഞ്ചിയിനമായ വരദയുമാണ് സംഭരിക്കുന്നത്. കർഷകർക്ക് ഈ വിത്തുകൾ 24 മുതൽ വാങ്ങാൻ അവസരം ഉണ്ട്. വിവരങ്ങൾക്ക്: 7306723903, 9207417080, 9995407891 നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.