ടി. നസിറുദ്ദീൻ അനുസ്മരണം

അമ്പലപ്പുഴ: സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്​​ ആദരാഞ്ജലി അർപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴിയിൽ അനുസ്മരണ സമ്മേളനം നടത്തി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ സജു പാർഥസാരഥി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം യു.എം. കബീർ, മുജീബ് റഹ്മാൻ, അഷ്റഫ് പ്ലാമൂട്ടിൽ, സഫീർ പീടിയേക്കൽ, ബി. ശ്രീകുമാർ, ഷംസ്, മംഗളാനന്ദൻ പുലരി തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ തോട്ടപ്പള്ളി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. യൂനിറ്റ് വൈസ് പ്രസിഡന്റ്‌ പി.പി. സുകേശൻ ആധ്യക്ഷത വഹിച്ചു. അനുശോചനപ്രമേയം ജില്ല വൈസ് പ്രസിഡന്റ്​ പ്രതാപൻ സൂര്യാലയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുരേഷ്, എസ്. വേണുഗോപാൽ, ശശികുമാർ നടുവത്ര, പ്രശാന്ത്, എച്ച്​. മുഹമ്മദ്‌ കബീർ, മനേഷ്, എം.എസ്. മദൻ, ടി. ബിനുരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.