ഹിജാബ്‌ നിരോധനം അംഗീകരിക്കാനാവില്ല -എ.എം. ആരിഫ്‌

ആലപ്പുഴ: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കോളജുകളിൽ മുസ്​ലിം പെൺകുട്ടികൾ ഹിജാബ്‌ ധരിക്കുന്നത്‌ നിരോധിച്ച കോളജ്‌ അധികൃതരുടെയും അതിന്‌ ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാറിന്‍റെയും നടപടികൾ ഭരണഘടനദത്തമായ മൗലികാവകാശങ്ങളുടെ നഗ്​നമായ ലംഘനമാണെന്നും പരിഷ്കൃത സമൂഹത്തിന്‌ അംഗീകരിക്കാനാവില്ലെന്നും എ.എം. ആരിഫ്‌ എം.പി അഭിപ്രായപ്പെട്ടു. നിരോധനം പിൻവലിക്കാൻ കർണാടക സർക്കാറിന്‌ നിർദേശം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ്‌ അരുൺ കുമാർ സിൻഹക്ക്​ അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ആഭ്യന്തരമന്ത്രി അമിത്‌ ഷാക്കും കത്തു നൽകി. ഭാഷാധ്യാപക ഒഴിവുകൾ നികത്തണം -കെ.എ.ടി.എഫ് ആലപ്പുഴ: ജില്ലയിൽ എൽ.പിതലം മുതൽ ഹയർ സെക്കൻഡറി വരെ ഒഴിഞ്ഞുകിടക്കുന്ന അറബിഭാഷ അധ്യാപക തസ്തികകൾ, സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) റവന്യൂ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ സി.എസ്. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. ഷമീർ ഫലാഹി, ജവാദ് തുറവൂർ, സി.കെ. ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി.എസ്. ശിഹാബുദ്ദീൻ തുറവൂർ (പ്രസി), മുഹമ്മദ് ഫൈസൽ (ജന. സെക്ര), കുഞ്ഞുമോൻ കായംകുളം(ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.