ചാരുംമൂട്: പട്ടികവിഭാഗങ്ങളുടെ തൊഴിലുറപ്പ് വേതനം ഉടൻ വിതരണം ചെയ്യണമെന്ന് പട്ടികജാതി-പട്ടികവർഗ സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2020-21 സാമ്പത്തിക വർഷം മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജനറൽ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ വേർതിരിച്ചാണ് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നത്. ഏകീകൃതമായി അനുവദിച്ച ഫണ്ടിൽ വേർതിരിവ് ഉണ്ടായശേഷം ഓരോ വിഭാഗത്തിനുമുള്ള ഫണ്ട് പ്രത്യേകമായി അനുവദിക്കുന്ന സ്ഥിതി ഉണ്ടായതോടെയാണ് മൂന്ന് മാസമായി സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന തൊഴിലുറപ്പ് വേതനം മുടങ്ങിയത്. കാലതാമസമുണ്ടായാൽ പ്രത്യക്ഷസമരപരിപാടികൾ ആരംഭിക്കും. സംയുക്ത സമിതി സംസ്ഥാന പ്രസിഡന്‍റ് എ.ജി. സുഗതൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ, കെ.പി.എം.എസ്, ജനറൽ സെക്രട്ടറി ഡോ. രവീന്ദ്രനാഥ്, കേരള സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡന്‍റ് എം.വി. ജയപ്രകാശ്, കേരള സിദ്ധനർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് എൻ. രാഘവൻ, ജനറൽ സെക്രട്ടറി എൻ. സോമരാജൻ, കേരള വേലൻ മഹാസഭ ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ, കേരള പട്ടികജാതി സമുദായ സഭ ജനറൽ സെക്രട്ടറി പി. ശശികുമാർ, അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡന്‍റ് പി.എൻ. സുകുമാരൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, ഭാരതീയ വേലൻ സൊസൈറ്റി ജനറൽ സെക്രട്ടറി എം.ആർ. ശിവപ്രകാശ്, അശോകൻ പുന്നക്കുറ്റി (കേരള സാംബവർ സൊസൈറ്റി മീഡിയ കൺവീനർ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.