അരൂർ ഏരിയകുളം നവീകരണത്തിന്​ തുടക്കം

അരൂർ: അരൂർ ഗ്രാമപഞ്ചായത്തി​ന്‍റെയും ജില്ല പഞ്ചായത്തിന്‍റെയും വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച്​ ഏരിയകുളത്തിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. കെൽട്രോൺ റോഡരികിലെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ടാണ്​ കുളം വറ്റിക്കുന്നത്​. കുളത്തിന്റെ കിഴക്കുഭാഗത്തും വടക്കുഭാഗത്തും കൽപടവുകൾ നിർമിക്കും. ലക്ഷംവീട് കോളനി നിലനിൽക്കുന്ന കുളത്തിലെ പടിഞ്ഞാറെ അതിരിൽ മതിലും മുകളിൽ കമ്പിവേലിയും നിർമിക്കും. ജപ്പാൻ കുടിവെള്ളം വിതരണത്തിനുള്ള ജലസംഭരണിയുള്ള വടക്കുഭാഗം മതിലുകെട്ടി ജലസംഭരണി ഇരിക്കുന്ന ഭാഗം വേർതിരിക്കും. കുളത്തിനോട് ചേർന്നുള്ള ബാക്കി ഭാഗത്ത് ടൈൽസ് വിരിക്കും. അതിനൊപ്പം ചാരു​ ​ബെഞ്ചുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കും. ചിത്രം: നവീകരണത്തിന്‍റെ ഭാഗമായി ഏരിയകുളം വറ്റിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.