മണ്ണഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷൻ വഴി നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം. നാല് മാസമാണ് കോഴ്സ് കാലാവധി. 17 വയസ്സ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. എട്ടാം ക്ലാസ് ജയിച്ചിരിക്കണം. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടാകും. രജിസ്ട്രേഷൻ ഫീസ് 500 രൂപ. 2000 രൂപ കോഴ്സ് ഫീസ്. എസ്.ബി.ഐ വഴി ചെലാനായിട്ടാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷ ഫോറവും പ്രോസ്പെക്ടസും പഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരത മിഷൻ പ്രേരക്മാർ വഴി ലഭിക്കും. www.literacymissionkerala.org എന്ന വെബ് സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും.ഫോൺ: 0477 2252095.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.