ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്ത് കാർഷിക കർമ സേനയുടെ ചെയ്തു. പഞ്ചായത്തിലെ പച്ചക്കറി ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് റെയിൻ വാട്ടർ ഷെൽട്ടർ. ഉന്നത ഗുണമേന്മയുള്ള വിവിധ പച്ചക്കറികളുടെ ഉൽപാദനവും വിതരണവുമാണ് ഇവിടെ നടക്കുന്നത്. ആയിരത്തിയിരുനൂറോളം ഗ്രോ ബാഗുകൾ ഇവിടെ ലഭ്യമാണ്. വിത്തുകൾ ഉൾപ്പെടുത്തി നിറച്ച ഗ്രോബാഗ് ഒന്നിന് 50 രൂപ നിരക്കിൽ കർഷകർക്ക് നല്കും. ഗ്രോബാഗുകൾ ആവശ്യമുള്ള കർഷകർ ഫെബ്രുവരി 15ന് മുമ്പ് കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക കർമ സേന പ്രസിഡന്റ് പത്മാധരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരൻ നായർ, കൃഷി ഓഫിസർ സരിത, ശിവദാസൻ നായർ, സുകുമാരൻ, പ്രദീപ്, സി. സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: ചുനക്കര ഗ്രാമപഞ്ചായത്തിൽ റെയിൻ ഷെൽട്ടർ പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.