തുറവൂർ: മീഡിയവൺ കേന്ദ്രവിലക്കിനെതിരെയും മാധ്യമ സ്വതന്ത്ര്യകടന്നുകയറ്റത്തിനെതിരെയും അരൂർ പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. അരൂർ പള്ളി ജങ്ഷനിൽ ബുധനാഴ്ച വൈകീട്ട് നാലരക്ക് നടക്കുന്ന കൂട്ടായ്മ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണി, ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശ്, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. സാബു, കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്‍റ് ദിലീപ് കണ്ണാടൻ, അജിത് കുമാർ, പി.കെ. ഫസലുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.