ആലപ്പുഴ: സൗരതേജസ്സ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വീടുകളും സ്ഥാപനങ്ങളും സൗരോർജ നിലയമാക്കുന്നതിൻെറ ഭാഗമായി പഞ്ചായത്തുതലത്തിൽ ശിൽപശാലകൾ സംഘടിപ്പിച്ചു. മണ്ഡലതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. വാർഡ് അംഗങ്ങൾ, എ.ഡി.എസ്, സി.ഡി.എസ്, അംഗൻവാടി ചുമതലക്കാർ എന്നിവർക്കായി സംഘടിപ്പിച്ച ശില്പശാലക്ക് അനർട്ട് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. സൗരോർജ പദ്ധതിയിലൂടെ സാധാരണക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങളെ സംബന്ധിച്ചും പദ്ധതിയുടെ സാങ്കേതിക കാര്യങ്ങളെ സംബന്ധിച്ചും ശിൽപശാലയിൽ പ്രതിപാദിച്ചു. പദ്ധതിയുടെ ഉപഭോക്താക്കൾ ആകാൻ ആഗ്രഹിക്കുന്നവക്ക് ഈ മാസം 21ന് പഞ്ചായത്തുതലത്തിൽ ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിക്കും. അനർട്ട് എൻജിനീയർ വൈശാഖ് ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.പി. സംഗീത, ജി. ബിജുമോൻ, കെ. സുദർശനഭായി, ടി.വി. അജിത്ത്കുമാർ എന്നിവർ വിവിധ പഞ്ചായത്തുകളിൽ ശിൽപശാലകൾക്ക് നേതൃത്വം നൽകി. photo : apl alappuzha mla
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.