ആലപ്പുഴ: എ.സി റോഡ് നവീകരണത്തിൻെറ ഭാഗമായി കിടങ്ങറയിൽ നിർമിക്കുന്ന പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. വലിയപാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിൻെറ നിർമാണ പ്രവൃത്തിയെ പിന്താങ്ങാൻ ഉപയോഗിക്കുന്നതാണ് എൻ ഗർഡർ. കഴിഞ്ഞദിവസം വൈകീട്ട് പാതയിൽ വാഹനഗതാഗതം ഏർപ്പെടുത്തിയതിന് പിന്നാലെ വലിയക്രെയിൻ ഉപയോഗിച്ച് രാത്രി ഒമ്പതിനാണ് ജോലികൾ ആരംഭിച്ചത്. ഏഴുമണിക്കൂർ പാതയിൽ പൂർണമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയാണ് നിർമാണ ജോലികൾ തുടങ്ങിയത്. കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയുടെ എൻജിനീയർമാരുടെയും തൊഴിലാളികളുടെയും മേൽനോട്ടത്തിലാണ് സ്ഥാപിച്ചത്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽനിന്ന് വഴിതിരിച്ചുവിട്ടാണ് രാത്രി ഏറെ വൈകിയും ജോലി പുരോഗമിക്കുന്നത്. ജോലികൾ ബുധനാഴ്ച പുലർച്ച തീർക്കുന്ന വിധത്തിലാണ് ക്രമീകരണം. മീഡിയവൺ വിലക്ക്: ആലപ്പുഴയിൽ പ്രതിഷേധസംഗമം ആലപ്പുഴ: കേന്ദ്രസർക്കാർ മീഡിയ വൺ വിലക്കിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ പൗരാവലി ബുധനാഴ്ച വൈകീട്ട് അഞ്ചിന് സീറോ ജങ്ഷനിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ജി. ജഗദീഷൻ, ഫാ. സേവ്യേർ കുടിയാംശ്ശേരി, നെടുമുടി ഹരികുമാർ, എച്ച്. മുഹമ്മദാലി, പി.പി. ഗീത, കെ. നജീബ്, ഹക്കീം പാണാവള്ളി എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.