അരൂർ: . ചെറുവള്ളങ്ങളിൽ സാഹസികയാത്ര നടത്തിയാണ് ഇപ്പോൾ യാത്രക്കാർ കായൽ കടക്കുന്നത്. ബോട്ട് ചങ്ങാടത്തിൻെറ ഗുണ പരിശോധനയുടെ കാലതാമസമാണ് കാരണം. രണ്ടുദിവസത്തിനുള്ളിൽ പരിശോധനഫലം ലഭിക്കുമെന്നുപറഞ്ഞാണ് ചങ്ങാട സർവിസ് നിർത്തിയതെന്ന് അരൂർ പഞ്ചായത്ത് അധികാരികൾ പറഞ്ഞു. കുമ്പളങ്ങി പഞ്ചായത്തിനാണ് ഇത്തവണ ചങ്ങാട സർവിസ് നടത്തുന്ന ചുമതല. മാർച്ച് ഒന്ന് മുതൽ അരൂർ പഞ്ചായത്ത് ഏർപ്പെടുത്തുന്ന കരാറുകാരനായിരിക്കും ചങ്ങാട സർവിസ് നടത്തുക. പകരം സംവിധാനം ഏർപ്പെടുത്താതെ ചങ്ങാട സർവിസ് നിർത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അരകിലോമീറ്ററോളം ദൂരം കുമ്പളങ്ങി കായൽ മറികടക്കാൻ ചെറുവള്ളങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാഹസിക യാത്ര നടത്തുകയാണ്. ചങ്ങാടം ഇല്ലാതായതിനെ തുടർന്ന് വാഹനങ്ങൾക്ക് മറുകരയിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. അരൂർ ദേശീയപാതയിലേക്കും വ്യവസായ കേന്ദ്രത്തിലേക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ദിവസേന കുമ്പളങ്ങി കായൽ കടക്കുന്നത്. അടിയന്തരമായി സുരക്ഷിതമായ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ചിത്രം ബോട്ട് ഇല്ലാത്തതിനെ തുടർന്ന് ചെറുവള്ളങ്ങളിൽ കായൽ കടക്കുന്ന യാത്രക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.