ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ പുതുതായി നിർമിച്ച അസാപ് സ്കിൽ പാർക്ക് ഏപ്രിലിൽ തുറക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സംസ്ഥാന സർക്കാർ 20 കോടി മുടക്കി നിർമിക്കുന്ന സ്കിൽ പാർക്കിന്റെ നിർമാണം പൂർത്തിയായി. 1500 വിദ്യാർഥികൾക്ക് ഒരേസമയം പഠിക്കാനുള്ള സംവിധാനമുണ്ട്. ഐ.ടി, ഫാഷൻ ഡിസൈനിങ്, ടൂറിസം, ബിൽഡേഴ്സ്, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂഷൻ മേഖലയിലെ പ്രമുഖരാണ് ഓപറേറ്റിങ് പാർട്ണർ ആയി വരുന്നത്. ഇതിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങൾ നൽകാൻ കഴിയും. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന കമ്പനികളെയാണ് പരിഗണിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് വിട്ടുനൽകിയ ഒരു ഏക്കറിലാണ് സ്കിൽ പാർക്ക് പണിയുന്നത്. ജില്ലയിലെ പഞ്ചായത്തുകളെയും കുടുംബശ്രീയെയും ചേർത്തുകൊണ്ട് തൊഴിലധിഷ്ഠിത പരിശീലന പരിപാടി നടപ്പാക്കാൻ ജില്ല പഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. -------- photo : apl alappuzha mla
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.