ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഏഴ് മണിക്കൂർ കിടങ്ങറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിടങ്ങറയിൽ നിർമിക്കുന്ന പാലത്തിൽ ഗർഡർ സ്ഥാപിക്കുകയാണെന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതുമുതൽ ബുധൻ പുലർച്ച നാലുവരെയാണ് ഗർഡർ സ്ഥാപിക്കുന്നത്. നിലവിലെ വലിയപാലത്തിൽ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഒറ്റദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. ഈ സമയത്ത് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. അത്യാഹിത വാഹനങ്ങൾ ഉൾപ്പെടെ ഈ ദിവസങ്ങളിൽ പെരുന്ന-തിരുവല്ല-എടത്വ-മാമ്പുഴക്കരി വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.