കുലുക്കമില്ലാതെ അധികൃതർ ആറാട്ടുപുഴ: ചിങ്ങോലി വായനശാല ജങ്ഷന് സമീപത്തെ പ്രവർത്തനം നിലച്ച കുടിവെള്ള സംഭരണി ജീവന് ഭീഷണിയാകുന്നു. വർഷങ്ങളായി ഇത് തിരിച്ചറിഞ്ഞിട്ടും ടാങ്ക് പൊളിച്ചുനീക്കാൻ കൂട്ടാക്കാതെ ജല അതോറിറ്റി അലംഭാവം കാട്ടുകയാണ്. ഐഡിയൽ-ചൂരവിള റോഡിനോടു ചേർന്നാണ് സംഭരണി. 80 വർഷത്തിന് മുമ്പാണിത് സ്ഥാപിച്ചത്. കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചതിനാൽ 15 വർഷമായി ഉപയോഗിക്കുന്നില്ല. തൂണുകൾ ദുർബലമായതോടെ ടാങ്ക് ചരിഞ്ഞിട്ടുണ്ട്. ബാങ്കിന് സമീപത്തെ വീട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. നിരവധി യാത്രക്കാരും വാഹനങ്ങളും വാട്ടർ ടാങ്കിന് സമീപത്തെ റോഡിൽ കൂടി ദിവസവും കടന്നു പോകുന്നുണ്ട്. തൊട്ടടുത്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ സൈക്കിൾ പാർക്ക് ചെയ്യുന്നത് ടാങ്കിനു സമീപത്താണ്. ഏത് നിമിഷവും നിലംപൊത്താറായി നിൽക്കുന്ന കുടിവെള്ള സംഭരണി പൊളിച്ചുനീക്കണമെന്ന് പഞ്ചായത്തും നാട്ടുകാരും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.