bbbbbbooooooooooxxxxxxxxxxxxx ആലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ഡൗണിന് സമാനമായ മൂന്നാമത്തെ ഞായറാഴ്ച നിയന്ത്രണത്തിലും യാത്രകൾ ഒഴിവാക്കി ജനം വീട്ടിലിരുന്നു. രണ്ടാഴ്ചത്തെ നിയന്ത്രണത്തിന് സമാനമായ രീതിയിൽ പലയിടത്തും പൊലീസ് പരിശോധനയുണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ മാത്രമാണ് പൊലീസ് നിലയുറപ്പിച്ചത്. ഇതോടെ, സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. സ്കൂൾ തുറക്കുന്നതടക്കമുള്ള ഇളവുകളിലേക്ക് നീങ്ങുന്ന വേളയിലും സർക്കാർ ഞായറാഴ്ച നിയന്ത്രണം ഒഴിവാക്കിയിരുന്നില്ല. ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. അവധിദിനത്തിൽ തിരക്കേറിയിരുന്ന ആലപ്പുഴ ബീച്ചും വിജനമായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് എത്തിയ സഞ്ചാരികൾക്കായി ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും സർവിസ് നടത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് 20 ശതമാനത്തിൽ താഴെയാണ് ബസുകൾ സർവിസ് നടത്തിയത്. ഇതിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കായി നീക്കിവെച്ചു. ബാക്കിയുള്ളവ എറണാകുളം, കായംകുളം, തിരുവല്ല ഭാഗത്തേക്ക് ഓടി. യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവുണ്ടായിരുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലേക്ക് ജലഗതാഗതവകുപ്പിന്‍റെ 50 ശതമാനം ബോട്ടുകൾ ഓടി. മുഹമ്മ, കുമരകം, കൃഷ്ണപുരം, കാവാലം, എടത്വ, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് മൂന്നുമണിക്കൂർ ഇടവിട്ടായിരുന്നു സർവിസ്. യാത്രക്കാർ തീരെ കുറവായിരുന്നു. ഇതിനാൽ ജീവനക്കാർ ബോട്ടുകൾ ശുചീകരിച്ചാണ് ഞായറാഴ്ച ദിവസം ഉപയോഗപ്പെടുത്തിയത്. അവശ്യയാത്രക്കായി പുറത്തിറങ്ങിയവർ വിവാഹം, മരണം തുടങ്ങിയ ബോർഡുകൾ പതിച്ചായിരുന്നു യാത്ര. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്. ജീവനക്കാരുടെ അഭാവത്തിൽ പലയിടത്തും ഹോട്ടലുകളടക്കം പ്രവർത്തിച്ചില്ല. ചിലത് തുറന്നെങ്കിലും പാഴ്സൽ വിതരണം മാത്രമായിരുന്നു. അതിനും ആളില്ലാത്ത സ്ഥിതിയായിരുന്നു. ചിത്രമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.