പൂച്ചാക്കൽ: സി.പി.ഐ പൂച്ചാക്കൽ ശ്രീകണ്ടേശ്വരം മഹിള ബ്രാഞ്ച് രൂപവത്കരിച്ച പൊൻകതിർ ജെ.എൽ.ജി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അരയേക്കറോളം വരുന്ന കുളങ്ങരവെളി പാടത്ത് പച്ചക്കറി കൃഷി തുടങ്ങി. 15 വനിതകൾ ചേർന്ന് രൂപവത്കരിച്ച ഗ്രൂപ്പ് ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്. ചീര, വെണ്ട, തക്കാളി, മുളക്, വെള്ളരി, പൊട്ടു വെള്ളരി, മത്തൻ പീച്ചിൽ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. നടീൽ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ്, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ രജനി രാജേഷ്, രാഗിണി രമണൻ, രാജിമോൾ, ഗ്രൂപ്പ് രക്ഷാധികാരി വി.ആർ. രജിത, എ.ഡി.എ സിറാജുദ്ദീൻ, കൃഷി ഓഫിസർ ഫാത്തിമ, അഡ്വ. ഡി. സുരേഷ് ബാബു, കെ.കെ പ്രഭാകരൻ, ബാബുലാൽ, ഡി. സാബു തുടങ്ങിയവർ പങ്കെടുത്തു. -------- ചിത്രം: കുളങ്ങരവെളി പാടത്ത് പച്ചക്കറി നടീൽ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.