കത്തിക്കുത്ത് കേസിലെ പ്രതി പിടിയിൽ

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8ാം വാർഡിൽ വെളിൽ വീട്ടിൽ ശശികുമാറിന്റെ മകൻ ശരത്തിനെ (33) കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 9ാം വാർഡിൽ പുത്തൻ വെളിയിൽ വീട്ടിൽ സമിൻദേവാണ് അറസ്റ്റിലായത്. സമിൻദേവും മറ്റൊരാളുമായുണ്ടായ വാക്ക് തർക്കം പരിഹരിക്കുന്നതിന് ഇടപെട്ട ശരത്തിന് നെഞ്ചിന് താഴെ കുത്തേറ്റു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്​ ചെയ്തു. ----- photo apl samindev സമിൻദേവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.