അത്​ലറ്റിക് മത്സരങ്ങൾ ഇന്ന്

ആലപ്പുഴ: ജില്ല ഒളിമ്പിക്‌സ് മത്സരങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന ഇനമായ അത്​ലറ്റിക് ഇനങ്ങൾക്ക് ശനിയാഴ്ച കൊടിയുയരും. രാവിലെ 9ന് ആലപ്പുഴ കാർമൽ പോളിടെക്‌നിക് മൈതാനത്ത് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് എച്ച്. സലാം എം.എൽ.എ സമ്മാനം നൽകും. ചടങ്ങിൽ ഇന്ത്യയുടെ കായിക ചരിത്രത്തിൽ ആലപ്പുഴക്ക്​ സ്ഥാനം നേടിത്തന്ന ഒളിമ്പ്യൻ അനിൽകുമാർ, മനോജ് ലാൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.