ചാരുംമൂട്: കുഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനന്തുകൃഷ്ണന് (22) സുമനസ്സുകളുടെ സഹായം വേണം. ഈ മാസം 11ന് ഹിമാചൽ പ്രദേശിലാണ് മത്സരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംഗമായ അനന്തു പരിശീലനത്തിനടക്കം ചെലവുകൾ സ്വന്തമായാണ് കണ്ടെത്തുന്നത്. ജൂഡോ വിഭാഗത്തിൽ പെടുന്ന വ്യക്തിഗത ഇനമാണ് കുഡോ. കായംകുളം എം.എസ്.എം കോളജിലെ ബിരുദ പഠനത്തിനിടെ കഴിഞ്ഞ വർഷം കേരള യൂനിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ് 49 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 2020 ൽ വുഷേ ചാമ്പ്യൻഷിപ് 48 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. പത്തനംതിട്ട ജില്ല ഒളിമ്പിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര -താമരക്കുളം പഞ്ചായത്ത് കിഴക്കേമുറി നാലുതുണ്ടിൽ പടീറ്റതിൽ കൊച്ചുകൃഷ്ണന്റെ മകനാണ്. ഫോൺ: 6282009230, 9656321874. --------- ഫോട്ടോ: അനന്തുകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.