ആറാട്ടുപുഴ: കാർത്തികപ്പള്ളി എക്‌സൈസ് നടത്തിയ പരിശോധനയിൽ 27 ലിറ്റർ ചാരായവും ആറ് ലിറ്റർ വിദേശ മദ്യവും പിടികൂടി. കരുവാറ്റ കാരമുട്ട് കണ്ടത്തിൽപറമ്പിൽ പ്രശാന്ത് താമസിക്കുന്ന വീട്ടിൽനിന്നാണ് ചാരായം പിടിച്ചത്. 10 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തെ കണ്ട പ്രശാന്ത് ഓടിമറഞ്ഞു. കാർത്തികപ്പള്ളി റോഡിൽ തൃക്കുന്നപ്പുഴ ജങ്ഷന് കിഴക്കുഭാഗത്ത് നടത്തിയ പരിശോധനയിലാണ് ആറ് ലിറ്റർ വിദേശയത്. മുതുകുളം വടക്ക് സ്വദേശി സുധാകരനെ (70) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.