വാടക വാഹനങ്ങൾ മറിച്ചുവിൽപന: യുവാവ് അറസ്റ്റിൽ

കായംകുളം: വാടകക്ക്​ എടുത്ത വാഹനങ്ങൾ മറിച്ചുവിറ്റ കേസിൽ മൂന്നാം പ്രതി ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൽ വാഹിദ് (46) അറസ്റ്റിൽ. കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്യാസ് കുഞ്ഞിന്‍റെ ക്വാളിസ് വാഹനം വാടകക്ക് എടുത്ത് പുതിയകാവ് ചിറ്റുമൂലയിലെ മറ്റൊരാൾക്ക് പണയം വെച്ച് 1.35 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. രണ്ടാം പ്രതി ചേരാവള്ളി കളീക്കൽ പുത്തൻ വീട്ടിൽ അബ്ദുൽ റഷീദ് നേരത്തേ പിടിയിലായിരുന്നു. ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം സ്കൂളിന് സമീപം പട്ടന്‍റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്. കായംകുളം ഭാഗത്തുനിന്ന്​ വാഹനങ്ങൾ വാടകക്ക്​ എടുത്ത് പത്തനാപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ പണയം വെച്ചത്​ ഉൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജവിൽപന കരാറുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ വിഷ്ണു, ദീപക്, ഷാജഹാൻ, ശരത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ------- ചിത്രംAPLKY5CRAIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.