മാവേലിക്കര: വർഷങ്ങളായി ബുദ്ധ ജങ്ഷനിൽ കഴിഞ്ഞ വയോധികൻ ഇനി ശാലേംഭവനിൽ. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി ടി.എം. തോമസിനെ (72) അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ പ്രവേശിപ്പിച്ചു. അഭയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഏരിയ കോഓഡിനേറ്റർ ലിജോ വർഗീസ്, ജീവകാരുണ്യ പ്രവർത്തകരായ റെജിൻ മാത്യു തോമസ്, ജോൺസി മാത്യു എന്നിവരാണ് മുൻകൈയെടുത്തത്. ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, ശാലേം ഭവൻ ഡയറക്ടർ ഫാ. കോശി മാത്യു എന്നിവരും സഹായിച്ചു. സി.ഐ സി. ശ്രീജിത്ത്, എസ്.ഐ. മുഹ്സിൻ മുഹമ്മദ്, ഫാ. അലക്സാണ്ടർ വട്ടയ്ക്കാട്, ഓർത്തഡോക്സ് സഭ ഭദ്രാസന കൗൺസിൽ അംഗം ടി.കെ. മത്തായി, മുൻ കൗൺസിലർ ജി. കോശി തുടങ്ങിയവർ സന്നിഹിതരായിരുന്നു. -------- ഫോട്ടോ: ബുദ്ധ ജങ്ഷനിൽ കഴിഞ്ഞ ടി.എം. തോമസിനെ അറുന്നൂറ്റിമംഗലം ശാലേംഭവൻ അധികൃതർ ഏറ്റെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.