ആലപ്പുഴ: മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 11ൽ മുണ്ടാടൻ വീട്ടിൽ അബിനാണ് ( 21) 11.8 ഗ്രാം ഹഷീഷ് ഓയിലുമായി പിടിയിലായത്. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നിർദേശപ്രകാരം രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയത്. ആലപ്പുഴ നോർത്ത് എസ്.ഐ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ നാർകോട്ടിക് സ്നിഫർ ഡോഗായ ലിസിയുടെ പരിശീലകരായ മനേഷ് കെ. ദാസ്, പി.കെ. ധനേഷ്, സി.പി.ഒമാരായ തോമസ് ആന്റണി, ദിലീപ്, കെ.എൻ. വിഷ്ണു, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.