പൂച്ചാക്കൽ: പാണാവള്ളി ഓടമ്പള്ളിയിൽ നാല് ഗ്രാമോളം എം.ഡി.എം.എ വിഭാഗത്തിൽപെട്ട മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊല്ലം തെന്മല പഞ്ചായത്തിൽ ഷെഫീഖ് മൻസിലിൽ ഷെഫീഖ് (21), ആലപ്പുഴ പുന്നപ്ര പഞ്ചായത്തിൽ വലിയ തൈപറമ്പിൽ ദേവിഷ് (24), കാസർകോട് മൂളിയാർ പഞ്ചായത്തിൽ എം.എ.ആർ മൻസിലിൽ സിറാജുദ്ദീൻ (25) എന്നിവരെയാണ് പൂച്ചാക്കൽ സബ് ഇൻസ്പെക്ടർ കെ.ജെ. ജേക്കബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എറണാകുളത്ത് താമസിച്ച് പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രതികളുടെ ഫോണിലേക്ക് ബന്ധപ്പെടുന്നവർക്ക് എത്തിച്ച് കൊടുക്കുകയായിരുന്നു പതിവ്. പ്രതികൾക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെയും ആർക്കൊക്കെയാണ് ഇവർ നല്കിയിട്ടുണ്ടെന്ന വിവരവും അന്വേഷിക്കുകയാണെന്ന് പൂച്ചാക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ അജയ് മോഹൻ പറഞ്ഞു. ചിത്രം : ഷെഫീഖ്, സിറാജുദ്ദീൻ, ദേവിഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.