ചെങ്ങന്നൂരിൽ അഗ്നിരക്ഷ സേനക്കും ട്രാഫിക്ക് പൊലീസിനും പുതിയ കെട്ടിട സമുച്ചയം

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരഹൃദയത്തിൽ ചെങ്ങന്നൂർ അഗ്നിരക്ഷ സേനക്കും ട്രാഫിക്ക് പൊലീസ് സ്റ്റേഷനും പുതിയ ഓഫിസ് കെട്ടിട സമുച്ചയം പൂർത്തിയായതോടെ പരാധീനതകളുടെ നടുവിൽ നട്ടം തിരിയുന്ന ഇരു സേനകൾക്കും ആശ്വാസമായി. എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽനിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിട സമുച്ചയം നിർമിച്ചത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷനും രണ്ടരക്കോടിയും ചെലവഴിച്ച് കെട്ടിടം പൂർത്തിയാക്കി. പഴയ പൊലീസ് സ്​റ്റേഷൻ നിലനിന്നിരുന്ന സ്ഥലത്ത് മൂന്ന് നിലകളിലായി 11,000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക രീതിയിലുള്ള കെട്ടിടമാണ് നിർമിച്ചത്. താഴത്തെ നിലയിൽ രണ്ടു സ്റ്റോറുകളും ലൂബ്രിക്കന്‍റ്​ റൂമും, ഗാരേജും, വാച്ച്മാൻ റൂം, റിസപ്ഷൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ ഇരു സേനാവിഭാഗങ്ങളിലെയും പ്രത്യേക ഓഫിസുകളും മൂന്നാം നിലയിൽ ഇവർക്ക് വിശ്രമമുറിയും അടുക്കളയുമുണ്ടാകും. . ---------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.