ജില്ല പുരുഷ-വനിത കബഡി ടീമിനെ അനന്തുവും യു. കവിതയും നയിക്കും

ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്‌സ് മത്സരത്തിലേക്കുള്ള ജില്ല പുരുഷ-വനിത കബഡി ടീമിനെ അനന്തു ശശിയും യു. കവിതയും നയിക്കും. സംസ്ഥാന കബഡി താരവും മുൻ ദേശീയ ഗുസ്തി താരവുമായ അനന്തു മാവേലിക്കര വേദി കബഡി ക്ലബിലെ താരമാണ്. കേരള യങ്സ്റ്റേഴ്‌സ് കബഡി അക്കാദമിയിൽനിന്നാണ് യു. കവിത കബഡി ടീമിന്റെ ക്യാപ്റ്റനായത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥി കൂടിയാണ്. ടീം മാനേജേഴ്സായി വിനോദ് കുമാർ, ബെല്ല മനോജ്, പുരുഷ ടീമിന്റെ കോച്ച് സായി മുൻ ദേശീയ താരവും ജില്ല കബഡി അസോസിയേഷൻ സെക്രട്ടറി അലക്സ് വർഗീസ്, വനിത ടീമിന്റെ കോച്ചായി പി.ബി. ഷാജി എന്നിവരും ചുമതലയേറ്റു. photo : apl sports anandhu apl sports kavitha അനന്തു ശശി യു. കവിത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.