പുതുക്കിപ്പണിയുന്ന ഹോട്ടൽ ബേബി ജങ്ഷൻ - പുല്ലമ്പട മേടക്കടവ് റോഡിന്‍റെ ടാറിങ് പാടേ ഇളകി മാറി വശങ്ങൾ ഇടിഞ്ഞു താണു ഹരിപ്പാട്: മാവേലിക്കര ഗവ. ആശുപത്രിയിലെ നിർമാണങ്ങൾക്കായി ഇരുമ്പ് കമ്പികളുമായി എറണാകുളത്തുനിന്ന് വന്ന രണ്ട് ട്രെയിലറുകൾക്ക് വഴി തെറ്റിയത് റോഡ് തകരാൻ കാരണമായി. ദേശീയ പാതയിൽനിന്ന് വഴി തെറ്റി ആർ.കെ. ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ച ട്രെയിലറുകൾ വളവ് തിരിയാനാകാതെ റോഡിൽ കിടപ്പായി. രമേശ് ചെന്നിത്തല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിയുന്ന ഹോട്ടൽ ബേബി ജങ്ഷൻ - പുല്ലമ്പട മേടക്കടവ് റോഡിന്‍റെ പുതുതായി ചെയ്‌ത ടാറിങ് പാടേ ഇളകി മാറി. റോഡിന്‍റെ വശങ്ങൾ ഇടിഞ്ഞു താണു. ഇതിൽ ഒരു ട്രെയിലർ റിവേഴ്സിൽ ഹൈവേയിലെത്തി നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് പോയി. മറ്റൊരെണ്ണം വഴിമുടക്കി റോഡിന്‍റെ നടുഭാഗത്ത് തന്നെ കിടക്കുകയാണ്. ഇതു കാരണം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. മുന്നറിയിപ്പില്ലാതെ നങ്ങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ റെയിൽവേ ക്രോസ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടതിനാൽ വാഹന ഗതാഗതം പൊടുന്നനെ നിലച്ചതിനെ തുടർന്നാണ് വാഹനങ്ങൾ പല വഴികളിലൂടെ തിരിഞ്ഞു പോയത്. എറണാകുളം ഭാഗത്തുനിന്ന് കമ്പികളുമായി വന്ന ട്രെയിലറുകളെ ദേശീയ പാതയിലൂടെ കായംകുളം- ചെട്ടികുളങ്ങര വഴി മാവേലിക്കരയിലേക്ക് വഴി തിരിച്ചു വിടേണ്ടതിന് പകരം ആർ.കെ ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ തെറ്റായ വഴി കാണിച്ചുകൊടുത്തെന്ന് നാട്ടുകാർ ആരോപിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.