അരൂക്കുറ്റി: ക്ലബ് മഹേന്ദ്രയുമായി സഹകരിച്ച് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് തയ്യൽ മെഷീനുകളും ആടുകളും വിതരണം ചെയ്തു. അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ. മജീദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് സനീറ ഹസൻ, അംഗങ്ങളായ കെ.എം. മാത്യു, ഷൈജുരാജ്, പ്രകാശൻ വെള്ളപ്പനാട്ട്, അൻസില നിഷാദ്, ആഗി ജോസ്, വിദ്യരാജ്, ക്ലബ് മഹേന്ദ്ര എച്ച്.ആർ. ഫ്രാങ്ക്‌ളിൻ ജോർജ്, എൻജിനീയർ ജോൺ മൂക്കൻ, ഫിനാൻസ് മാനേജർ രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: അരൂക്കുറ്റി പഞ്ചായത്ത് തയ്യൽ മെഷീനുകളും ആടുകളും വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.