തെരുവുകൾ വിജനം; ​രണ്ടാമത്തെ ലോക്​ഡൗണിലും ആളൊഴിഞ്ഞ്​ നഗരം

-ജലഗതാഗത വകുപ്പിന്‍റെ 50 ശതമാനം ബോട്ടുകൾ സർവിസ്​ നടത്തി ആലപ്പുഴ: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്​ഡൗണിൽ തെരുവുകൾ വിജനമായി. രണ്ടാ​മത്തെ ഞായറാഴ്ചയും ജനം വീട്ടിലിരുന്നതോടെ നഗരത്തിലും ആളനക്കമുണ്ടായിരുന്നില്ല. ആയിരക്കണിനാളുകൾ ഒത്തുചേരുന്ന ആലപ്പുഴ ബീച്ചും വിജനമായിരുന്നു. നഗരത്തിലടക്കം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച്​ വ്യാപരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻകുറവ്​​ അനുഭവപ്പെട്ടു​. രോഗവ്യാപന ഭീതിക്കൊപ്പം പ്രധാന ഇടങ്ങളിൽ പൊലീസ്​ പരിശോധന കർശനമാക്കിയതോടെ 'അനാവശ്യ' യാത്രക്കാർ പുറത്തിറങ്ങിയില്ല. ​പ്രധാന ജങ്​ഷനുകളിൽ ബാരിക്കേഡ്​ സ്ഥാപിച്ചായിരുന്നു​ പരിശോധന. അവശ്യയാത്രക്ക്​ പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പരിശോധിച്ച്​ യാത്രവിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ്​ തുടർയാത്രാനുമതി നൽകിയത്​. ചിലർ കൈയിൽ കരുതിയ സത്യവാങ്മൂലം കാണിച്ചാണ്​​ കടത്തിവിട്ടത്​. നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളിൽ വിവാഹം, മരണം തുടങ്ങിയ ബോർഡുകൾ പതിച്ചിരുന്നു. ലോക്​ഡൗണിൽ ഇളവ്​ നൽകിയ ആരോഗ്യപ്രവർത്തകരടക്കമുള്ള വിഭാഗങ്ങളുടെ ഐഡന്‍റിറ്റി കാർഡും പരിശോധിച്ചു. ചില ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്​സൽ വിതരണം മാത്രമാണുണ്ടായിരുന്നത്​. അതിനും കാര്യമായ ആളില്ലായിരുന്നു. ആലപ്പുഴ കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ ഏഴ്​ ബസുകൾ​ സർവിസ്​ നടത്തി​. ഇതിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കായി ഓടി. ബാക്കി എറണാകുളം, കൊല്ലം, തിരുവല്ല റൂട്ടിലേക്കാണ്​ സർവിസ്​ നടത്തിയത്​. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. നേരത്തെ ബുക്ക്​ ചെയ്​ത ഹൗസ്​ബോട്ടുകളും ശിക്കാരവള്ളങ്ങളും സർവിസ്​ നടത്തി. ജലഗതാഗതവകുപ്പിന്‍റെ 50 ശതമാനം ബോട്ടുകൾ മാത്രമാണ്​ സർവിസ്​ നടത്തിയത്​. മുഹമ്മ, കുമരകം, കൃഷ്​ണപുരം, കാവാലം, എടത്വ, നെടുമുടി എന്നിവിടങ്ങളിലേക്കാണ്​ ബോട്ടുകൾ ഓടിയത്​. യാത്രക്കാർ തീരെ കുറവായിരുന്നു. APL MB 01 Beach ലോക്ഡൗണിൽ അവധിദിനമായ ഞായറാഴ്ച ആളൊഴിഞ്ഞ ആലപ്പുഴ ബീച്ച്​ APL MB 02 Police Checking ആലപ്പുഴ ജനറൽ ആശുപത്രി ജങ്​ഷനിൽ പൊലീസ്​ ബാരിക്കേഡ്​ സ്ഥാപിച്ച്​ നിരത്തിലിറങ്ങിയ വാഹനങ്ങൾ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.