കായംകുളം: കറ്റാനം, മൂന്നാംകുറ്റി ഭാഗങ്ങളിൽ മോഷണസംഘം വിലസുന്നു. ആരാധനാലയങ്ങൾക്ക് മുന്നിൽനിന്ന് കാണിക്കവഞ്ചികൾ കവർന്ന മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമായി. കട്ടച്ചിറ മരിയൻ തീർഥാടനകേന്ദ്രം, പണിക്കശ്ശേരി ക്ഷേത്രം, കൊച്ചു കളീക്കൽ തറയിൽ മണ്ഡപം, തുരുത്തിവിള പണിക്കശ്ശേരിൽ ക്ഷേത്രം, മരിയൻ തീർഥാടനകേന്ദ്രം വക കളത്തട്ട് കുരിശടി എന്നിവിടങ്ങളിലെ വഞ്ചികൾ തകർത്താണ് പണം അപഹരിച്ചത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെ മരിയൻ തീർഥാടന കേന്ദ്രത്തിലെത്തിയ മോഷ്ടാവ് പള്ളിക്ക് മുന്നിലുണ്ടായിരുന്ന രണ്ട് വഞ്ചി തകർത്താണ് മോഷണത്തുടക്കമെന്ന് കരുതുന്നു. പിന്നീടാണ് പണിക്കശ്ശേരി ക്ഷേത്രത്തിൽ എത്തിയത്. രണ്ട് വഞ്ചിയാണ് ഇവിടെ തകർത്തത്. തുടർന്ന് സമീപത്തെ കടകൾ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ആളുകൾ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെടുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ പുരയിടത്തിൽനിന്ന് തകർത്ത വഞ്ചികളും തകർക്കാനുപയോഗിച്ച വെട്ടുകത്തി, കമ്പിക്കഷണം എന്നിവയും കണ്ടെടുത്തു. മോഷണം നടന്നതിന് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കഴിഞ്ഞദിവസം ചാങ്ങയിൽ കുടുംബക്ഷേത്രത്തിലും വഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു. ചിത്രം: APLKY2POLICE കട്ടച്ചിറ പള്ളിയിലെ നേർച്ചവഞ്ചി തകർത്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.