ഇ.എം.എസ്​ സ്​​റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരം നീക്കി

ആലപ്പുഴ: തുടർച്ചയായി തീപിടിത്തമുണ്ടായ ആലപ്പുഴ ഇ.എം.എസ്​ സ്​റ്റേഡിയത്തിലെ ചപ്പുചവറുകൾ ഇളക്കിമാറ്റിയും വെള്ളമൊഴിച്ച്​ അപകടസാധ്യത ഇല്ലാതാക്കിയും അഗ്​നിരക്ഷാസേന. കഴിഞ്ഞദിവസം രാത്രിയും വെള്ളിയാഴ്ച ഉച്ചക്കും സ്​റ്റേഡിയത്തിൽ മാലിന്യക്കൂമ്പാരത്തിന്​ തീപിടിച്ചിരുന്നു. തുടർന്ന്​ അഗ്​നിരക്ഷാസേനയെത്തി തീകെടുത്തി മടങ്ങിയശേഷം വീണ്ടും തീപിടുത്തം ആവർത്തിച്ച സാഹചര്യത്തിലാണ്​ നടപടി. ശനിയാഴ്ച രാവിലെ മുതൽ എസ്കവേറ്റർ ഉപയോഗിച്ചാണ്​ ചപ്പുചവറുകൾ ഇളക്കിമാറ്റി അപകടസാധ്യത ഒഴിവാക്കിയത്​. APL ems stadium ആലപ്പുഴ ഇ.എം.എസ്​ സ്​​റ്റേഡിയത്തിൽ തുടർച്ചയായ തീപിടിത്തം ഒഴിവാക്കാൻ ചപ്പുചവറുകൾ എസ്കവേറ്റർ ഉപയോഗിച്ച്​ ഇളക്കിമാറ്റി അഗ്​നിരക്ഷാസേന വെള്ളമൊഴിക്കുന്നു പഴവീട്​ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾക്ക്​ നാളെ തുടക്കം ആലപ്പുഴ: പഴവീട്​ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾ തിങ്കളാഴ്ച മുതൽ ഫെബ്രുവരി 10വരെ നടത്തും. ഫെബ്രുവരി ഏഴിന്​ രാവിലെ 9.30നും 10.30നും മധ്യേയാണ്​ പ്രതിഷ്ഠ. പഴയവീട്ടിലമ്മയുടെ പ്രതിഷ്ഠയും ഉപദേവതകളായ ഗണപതി, ബ്രഹ്മരക്ഷസ്, കൊടുംകാളി പ്രതിഷ്ഠകളും നടത്തും. കൃഷ്ണശിലയിലാണ്​ നിർമാണം. ശ്രീകോവിലിന്റെ വാതിൽ സ്വർണവും മേൽക്കൂട് ചെമ്പും പാകി. വാതിലുകളിൽ പിത്തളയും അലങ്കാരപ്പണികൾക്കുമായി നാല്​ കോടിയിലധികമാണ് ചെലവഴിച്ചത്. കോവിഡ്​ വ്യാപനം രൂക്ഷമായതിനാൽ കലക്ടറു​ടെ ഉത്തരവ്​ അനുസരിച്ച്​ ഒരേസമയം 50 പേരെ പ​ങ്കെടുപ്പിച്ചാണ്​ ചടങ്ങുകൾ. വാർത്തസമ്മേളനത്തിൽ ഡി.പി. വിജയചന്ദ്രൻ നായർ, വി. ജയകൃഷ്ണൻ, പ്രഫ. എം. സുകുമാര മേനോൻ, ജി. സുരേഷ്​ കുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.