ഹൗസ്​ബോട്ടിലെ മാലിന്യശേഖരണത്തിന്​ ഡി.ടി.പി.സിയുടെ സീവേജ്​ ബോട്ട്​ 'റെഡി'

പത്ത്​ ഹൗസ്​ബോട്ടിലെ മാലിന്യംനീക്കി; ഒന്നിന്​​ 2,360 രൂപ Attn: ലോക്കൽ ലീഡ്​ ആലപ്പുഴ: കായലോര വിനോദസഞ്ചാരത്തിന്‍റെ മുഖ്യആകർഷകമായ ഹൗസ്​ബോട്ടുകളിൽനിന്ന്​ പുറന്തള്ളുന്ന ശുചിമുറി മാലിന്യം ശേഖരിച്ച്​ സംസ്കരിക്കാൻ ഡി.ടി.പി.സിയുടെ 'സീവേജ്​ ബോട്ട്​' പ്രവർത്തനം തുടങ്ങി. ആലപ്പുഴയിൽ സംസ്കരണപ്ലാന്‍റ്​ ഇല്ലാത്തതിനാൽ കോട്ടയം ഡി.ടി.പി.സിയുടെ കോടിമതയിലെ പ്ലാന്‍റിൽനിന്ന്​ ബാർജ്​അടക്കമുള്ള സംവിധാനമുള്ള ബോട്ടിൽ മാലിന്യം ശേഖരിച്ച്​ ശാസ്​ത്രീയമായാണ്​ സംസ്കരിക്കുന്നത്​. ​ഈവർഷം തുടക്കമിട്ട പദ്ധതിയിലൂടെ ഇതുവരെ 10 ഹൗസ്​ബോട്ടിലെ മാലിന്യം നീക്കി. പുന്നമട ഫിനിഷിങ് പോയന്‍റിലെ ഹൗസ് ബോട്ട് ടെർമിനലിന്​ സമീപത്ത്​ എത്തിയാണ്​ സീവേജ് ബോട്ട്​ മാലിന്യം ശേഖരിക്കുന്നത്​. ഒന്നിന്​​ നികുതി ഉൾപ്പെടെ 2,360 രൂപയാണ് സർവിസ് ചാർജ്​. മാലിന്യശേഖരണത്തിനുള്ള​ ഹൗസ്​ ബോട്ടുകളുടെ രജിസ്​ട്രേഷനും ആരംഭിച്ചിട്ടുണ്ട്​. 10 രജിസ്​ട്രേഷൻ പൂർത്തിയാകുമ്പോൾ കോടിമതയിൽനിന്ന്​ ബോട്ട്​ ആലപ്പുഴയിൽ എത്തിച്ചാണ്​ പ്രവർത്തനം. ഈആഴ്ചയിൽ ഇതുവരെ അഞ്ച്​ ഹൗസ്​ബോട്ടുകളാണ്​ രജിസ്റ്റർ ചെയ്തത്​. ഒരുദിവസം ചുരുങ്ങിയത്​ 10 ഹൗസ് ബോട്ടുകളിലെ മാലിന്യം ശേഖരിക്കുന്ന സംവിധാനമാണ്​ ബാർജിലുള്ളത്​. നിലവിൽ ജില്ലയിൽ രജിസ്​റ്റർ ചെയ്ത ഹൗസ്​ബോട്ടുകൾക്ക്​ മാത്രമാണ്​ ഈസൗകര്യം ഉപയോഗപ്പെടുത്താൻ അനുമതിയുള്ളൂ. ഹൗസ്​ബോട്ടുകളിൽനിന്ന്​ പുറന്തള്ളുന്ന മാലിന്യം കായൽ ജലത്തിന്‍റെ മലിനീകരണതോത്​ വൻതോതിൽ ഉയർത്തുന്നതായി പഠനങ്ങൾ തെളിയിച്ചിരുന്നു​. 1200ൽഅധികം ഹൗസ്​ബോട്ടുകൾ സഞ്ചരിക്കുന്ന വേമ്പനാട്ട്​ കായലിൽ ഉയർന്ന​തോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്​. ഡി.ടി.പി.സിയുടെ എച്ച്.​ ബ്ലോക്കിലെ മാലിന്യസംസ്കരണപ്ലാന്‍റ്​ തകരാറിലായതോടെ ആലപ്പുഴയിലെ ഹൗസ്​ബോട്ടുകളിലെ മാലിന്യംനീക്കം പൂർണമായും നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ ബോട്ട്​ സംവിധാനം ഏർപ്പെടുത്തിയത്​. കോട്ടയം ഡി.ടി.പി.സി.യുടെ കുമരത്തെ കവണാറ്റിൻകര പ്ലാന്‍റിലും​ മാലിന്യം സംസ്കരിക്കുന്നതിന്​ സംവിധാനമുണ്ട്​. മാലിന്യം ബാർജിൽ നിർമാർജനം ചെയ്യുന്നവർക്ക് ഡി.ടി.പി.സി ഗവ. അംഗീകൃത സർട്ടിഫിക്കറ്റും നൽകും. ഇതിന്‍റെ സർട്ടിഫിക്കറ്റുകൾ നേടിയവർക്ക്​ മാത്രമേ ലൈസൻസ് പുതുക്കി നൽകൂ. എച്ച്. ബ്ലോക്കിൽ ജില്ലയിലെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള സംസ്കരണ പ്ലാന്‍റ്​ നവീകരണം എത്രയുംവേഗം പൂർത്തികരിക്കാനുള്ള ജോലികളാണ്​ പുരോഗമിക്കുന്നത്​. APL house boat ആലപ്പുഴ പുന്നമട ഫിനിഷിങ്​ പോയന്‍റിൽ നിർത്തിയിട്ടിരിക്കുന്ന ഹൗസ്​ബോട്ടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.