മാരാരിക്കുളം: ദേശീയപാതയിൽ പാതിരപ്പള്ളിയിൽ കോവിഡ് രോഗിയുമായി പോയ 108 ആംബുലൻസും കാറും കൂട്ടിയിടിച്ചു. യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. രണ്ട് വാഹനത്തിലും ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിയായ ഹവിൽദാർ അഭിജിത്, നഴ്സ് ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ തടസ്സപ്പെട്ട ഗതാഗതം അഗ്നിരക്ഷാസേന എത്തിയാണ് പുനഃസ്ഥാപിച്ചത്. പടം: അപകടത്തിൽപെട്ട ആംബുലൻസും കാറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.