റിപ്പബ്ലിക് ദിനാഘോഷം

ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ സെക്കൻഡ്​ ഇൻ കമാന്റ് സുനിൽകുമാർ ദേശീയപതാക ഉയർത്തി. നൂറനാട് ഉളവുക്കാട് ധീരജവാൻ സുജിത്ത് ബാബു ശൗര്യചക്രയുടെ സ്മൃതിമണ്ഡപത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ദേശീയപതാക ഉയർത്തി. നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡി.സി.സി അംഗം അജയൻ നൂറനാട് പതാക ഉയർത്തി. പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. ചത്തിയറ വി.എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. മാനേജർ കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ചത്തിയറ ഗവ. എൽ.പി.എസിൽ സീനിയർ അധ്യാപിക ശ്രീലത പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ ബി. വിനോദ് അധ്യക്ഷത വഹിച്ചു. ചാരുംമൂട് മൈത്രി ഫൈൻ ആർട്സിന്റെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് പി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി വള്ളികുന്നം രാമചന്ദ്രൻ സന്ദേശം നൽകി. ഫോട്ടോ: റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ നടന്ന പരേഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.