മാവേലിക്കര: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മാവേലിക്കര നഗരസഭ നടപടി തുടങ്ങി. ജില്ല ആശുപത്രി പ്രതിനിധികൾ, ആശ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ എന്നിവരെയുൾപ്പെടുത്തി യോഗം നടത്തി. നഗരസഭയിലെ 28 വാർഡിലും ഓരോ 50 വീടിനും ഒരു സന്നദ്ധപ്രവർത്തകൻ എന്നനിലയിൽ ചുമതല നൽകും. ജാഗ്രത സമിതികൾ പുനഃസംഘടിപ്പിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്, കൺട്രോൾ റൂം, ആംബുലൻസ് സേവനം എന്നിവ സജ്ജീകരിക്കും. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അനി വർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, എസ്. രാജേഷ്, എസ്. നാരായണൻ, ജി. രാജേഷ്, ഡോ. ശ്രീപ്രസാദ്, പ്രമോദ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.