അരൂർ: പെട്രോൾ പമ്പിൽനിന്ന് വാഹനങ്ങളിൽ നിറക്കുന്ന ഇന്ധനത്തിന്റെ അളവിൽ കൃത്രിമം ഉണ്ടെന്ന പരാതിയെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ. പുത്തനങ്ങാടിയിലെ സെന്‍റ് അഗസ്റ്റിൻസ് ഫ്യുവൽസിനെതിരെയാണ് പരാതി. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. അരൂർ സ്വദേശിയുടെ ബൈക്കിൽ ടാങ്ക് കപ്പാസിറ്റിയിൽ കൂടുതൽ ഇന്ധനം നിറച്ചിട്ടും നിറയാതെ വന്നതോടെ പ്രതിഷേധവുമായി ആളുകൾ കൂടുകയായിരുന്നു. ഇവരുടെ ആവശ്യപ്രകാരം അവിടെയുണ്ടായിരുന്ന അഞ്ച് ലിറ്ററിന്‍റെ പാത്രത്തിൽ പെട്രോൾ നിറച്ചപ്പോൾ അര ലിറ്ററിന്‍റെ കുറവുണ്ടായെന്നാണ് ആക്ഷേപം. തുടർന്ന് ജനക്കൂട്ടം പ്രതിഷേധം ശക്തമാക്കി മാനേജറെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസ് വന്നെങ്കിലും നടപടിയെടുക്കാതെ പിൻവാങ്ങി. ലീഗൽ മെട്രോളജി വകുപ്പിന്‍റെ നടപടികൾക്ക് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. ചിത്രം ഇന്ധന അളവിൽ കൃത്രിമം ഉണ്ടെന്നറിഞ്ഞ് പമ്പിലേക്ക് എത്തിയ ജനക്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.