കേന്ദ്രനീക്കം അപായസൂചന -സാംബവ മഹാസഭ

ചെങ്ങന്നൂർ: പട്ടികജാതി ലിസ്റ്റിൽ ദലിത് ക്രൈസ്തവ-ഇസ്​ലാം മതവിശ്വാസികളെയും ഉൾപ്പെടുത്തി സംവരണത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം ഭരണഘടന വിരുദ്ധവും സാമൂഹിക സംഘർഷങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് സാംബവ മഹാസഭ. ദലിതർ ഏത് മതവിശ്വാസികൾ ആയാലും അവർക്കെതിരായി ജാതീയമായ അവമതിപ്പും വേർതിരിവും ബഹിഷ്കരണവും തുടരുന്ന സാഹചര്യത്തിൽ അവർ സംവരണത്തിന് അർഹതയുള്ളവരാണ്. പട്ടികജാതിക്കാർക്ക് ലഭിക്കുംപോലെ അവർക്കും സംവരണം ലഭിക്കുന്ന വിധത്തിൽ പുതിയ നിയമനിർമാണമോ ഭരണഘടന ഭേദഗതിയോ ഏർപ്പെടുത്തണമെന്നും സാംബവ മഹാസഭ പ്രസിഡന്റ് പി.കെ. ശങ്കർദാസ്, ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.