അരൂര്‍: കുമ്പളങ്ങി വഴിയില്‍നിന്ന് ഓട്ടം വിളിച്ച് കൊണ്ടുവന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ ഇടക്കൊച്ചി പാലത്തിനുസമീപം വെച്ച് മര്‍ദിച്ച് അവശനാക്കിയ സംഭവത്തില്‍ രണ്ടുപേരെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം ചീരംകുളം വീട്ടില്‍ സി.കെ. അരുണ്‍, കുമ്പളം തണ്ടാശ്ശേരി നികര്‍ത്തില്‍ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നുപേരെ പൊലീസ് തിരയുകയാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ തടഞ്ഞ് കാറിലെത്തിയ നാലുപേരും ഓട്ടോയിലെ യാത്രക്കാരനും ചേര്‍ന്നാണ് ഡ്രൈവറായ പി.ബി. അബ്ദുൽ ജലാലിനെ മര്‍ദിച്ചത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.