ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഒമ്പത് കി.മീ. ദൂരത്തിൽ റോഡ് പുതുക്കിപ്പണിയുന്നത് നൂതന സാങ്കേതികവിദ്യയിൽ. കൂടുതൽ റോഡ് ഉയർത്തേണ്ട ഇടങ്ങളിലാണ് പുതിയ തരം നിർമാണം. ഇതിന് സാമഗ്രികൾ രണ്ടാഴ്ചക്കകം എത്തിക്കും. അടിത്തട്ട് ബലപ്പെടുത്താൻ ഫൈബർ ഭൂവസ്ത്രവും (ജിയോ ടെക്സ്റ്റൈൽ, ജിയോ ഗ്രിഡ്) എന്നിവ വിരിക്കും. കുട്ടനാടിന്‍റെ മണ്ണിന്‍റെ ഘടനക്ക് യോജിക്കുന്ന വിധത്തിലാവും നിലമൊരുക്കുക. കട്ട കുത്തിയെടുത്തതാണ് നിലവിലെ അടിത്തറ. ഭാരം കൂടുമ്പോൾ ഇത് ഇരുന്നുപോകുന്നതാണ് നവീകരണത്തിലെ ഏറ്റവും വലിയവെല്ലുവിളി. ഇത് ഒഴിവാക്കാനാണ് ഭൂവസ്ത്രവും വലയും വിരിക്കുന്നത്. മുകൾഭാഗത്ത് റെഡ് മിക്സ് മക്കാഡം അടക്കമുള്ളവയുണ്ടാകും. റോഡ് നവീകരണം ഫെബ്രുവരി ആദ്യം ആരംഭിക്കും. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി തെങ്ങിൻകുറ്റികൾ ഉറപ്പിക്കുന്ന ജോലിയാണ് ആരംഭിച്ചത്. പുതുക്കിപ്പണിയുന്ന മങ്കൊമ്പ് പാലം ഈയാഴ്ച പൊളിക്കും. ഇതിനൊപ്പം ചെറിയ മറ്റൊരുപാലവും പൊളിക്കുന്ന ജോലിക്ക് തുടക്കമിടും. രണ്ടിടത്തും പൈലിങ് പൂർത്തിയായി. ഈ ഭാഗത്തെ മേൽപാല നിർമാണവും നടക്കുന്നുണ്ട്. റോഡിന്റെ വിവിധ ഭാഗങ്ങളിലെ കോസ്‌വേ നിർമാണം, മങ്കൊമ്പ് മുതൽ ഒന്നാംകര വരെയുള്ള മേൽപാലം നിർമാണം, പള്ളാത്തുരുത്തിയിൽ പുതിയ പാലത്തിനായി വെള്ളത്തിൽ പൈലിങ്, കാന, കലുങ്ക് നിർമാണം എന്നിവയാണ് നടക്കുന്നത്. ജില്ല ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങ്ങിൽ കോർ ഫിറ്റ്നെസ് ചാമ്പ്യന്മാർ ആലപ്പുഴ: ജില്ല ഒളിമ്പിക്സിന്റെ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ആലപ്പുഴ കോർ ഫിറ്റ്നെസ് ഓവറോൾ ചാമ്പ്യരായി. ആലപ്പുഴ കോർ ഫിറ്റ്നെസ് താരം മഞ്ജുഷ ബെസ്റ്റ് വനിത ലിഫ്റ്റർ, യു. ഗിരിശങ്കർ മെൻ ലിഫ്റ്റർ ആയി സ്വർണം നേടി. സ്പോർട്സ് കൗൺസിൽ ജിം രണ്ടാംസ്ഥാനം നേടി. അരവുകാട് ഐ.ടി.സി ഓഡിറ്റോറിയത്തിൽ നടന്ന മത്സരം പുന്നപ്ര പഞ്ചായത്ത് പ്രസിഡന്‍റ് സൈറസ് ഉദ്ഘാടനം ചെയ്തു. ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്‍റ് കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വി.ജി. വിഷ്ണു, ബാലകൃഷ്ണൻ ജി. കുറുപ്പ് എന്നിവർ സംസാരിച്ചു. എസ്. വിനോദ്‌കുമാർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.