ഇരട്ട സഹോദരികൾക്ക് ഇരട്ട സഹോദരന്മാർ വരണമാല്യം ചാർത്തി

കുട്ടനാട്: . തലവടി ഇലയനാട്ട് വീട്ടിൽ ഇ.എൻ. പവിത്രന്‍റെയും സുമംഗലദേവിയുടെയും ഇരട്ട പെൺമക്കളായ പവിത്രയെയും സുചിത്രയെയുമാണ് പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ-രഗ്നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവും വരണമാല്യം ചാർത്തിയത്. ഇന്നലെ 12.15ന് തലവടി മഹാഗണപതി ക്ഷേത്ര നടയിലായിരുന്നു വിവാഹം. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ നടന്നെങ്കിലും വിവാഹം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഫോട്ടോ: APL kuttanad kalyanam വരണമാല്യം ചാർത്തിയ ഇരട്ട സഹോദരിമാരായ പവിത്രയും സുചിത്രയും ഇരട്ടസഹോദരന്മാരായ അനുവും വിനുവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.